"അവന്‍ രാജ്യദ്രോഹിയാണ്, അവനെ വെടിവെച്ചു കൊല്ലൂ"; മകനെതിരെ അമ്മ

Tuesday 10 April 2018 7:26 pm IST
തന്റെ മകന്‍ അത്തരം സംഘടകളില്‍ ചേര്‍ന്നിട്ടുണ്ടങ്കെില്‍ "അവന്‍ രാജ്യദ്രോഹിയാണെന്നും അവനെ വെടിവെച്ചു കൊല്ലണമെന്നും അങ്ങനെയൊരു മകനെ തനിക്ക വേണ്ടെന്നും" സമാന്റെ അമ്മ ഷാഹിറ ഖതുന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
"undefined"

ഡിസ്പൂര്‍: കശ്മീരില്‍ നിന്നുള്ള ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആസാമില്‍ യുവാവിനെതിരെ അന്വേഷണം ആരംഭിച്ചു. ഖമര്‍ ഉസ് സമാന്‍ എന്ന യുവാവിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്.

ഡോ. ഹുറൈറാ എന്ന കോഡോടു കൂടി ഇയാളുടെ ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എ.കെ 47 കൈയിലേന്തി നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അസാമില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും ചിത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീര്‍ തലത്തില്‍ മാത്രമല്ല ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം തന്റെ മകന്‍ അത്തരം സംഘടകളില്‍ ചേര്‍ന്നിട്ടുണ്ടങ്കെില്‍ "അവന്‍ രാജ്യദ്രോഹിയാണെന്നും അവനെ വെടിവെച്ചു കൊല്ലണമെന്നും അങ്ങനെയൊരു മകനെ തനിക്ക് വേണ്ടെന്നും" സമാന്റെ അമ്മ ഷാഹിറ ഖതുന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

2017 ജൂലൈ മുതല്‍ സമാന്‍റെ യാതൊരു വിവരവുമില്ലെന്നും അവന്റെ മൃതദേഹത്തെ അംഗീകരിക്കില്ലെന്നും ഞങ്ങള്‍ രാജ്യത്തിനൊപ്പമാണെന്നും ഷാഹിറ കൂട്ടിച്ചേര്‍ത്തു. സഹോദരന്‍ മുഫിദുള്ളും സമാനെ രാജ്യദ്രോഹിയെന്ന് വിളിച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.