തകഴി സാഹിത്യോത്സവം ടി.പത്മനാഭന്‍ അവാര്‍ഡ് ഏറ്റുവാങ്ങി

Wednesday 11 April 2018 2:00 am IST

 

അമ്പലപ്പുഴ: തകഴി സ്മാരകത്തില്‍  സംഘടിപ്പിച്ച തകഴി സാഹിത്യോത്സവം 2018 മന്ത്രി ഏ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. തകഴിയുടെ ചരമദിനമായ ഏപ്രില്‍ 10 മുതല്‍ ചരമദിനമായ 17 വരെയാണ് സാഹിത്യോത്സവം. സാഹിത്യ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള തകഴി പുരസ്‌ക്കാരം കഥാകാരന്‍ ടി. പത്മനാഭന് മന്ത്രി ഏ.കെ. ബാലന്‍ സമ്മാനിച്ചു. സ്മൃതി മണ്ഡപത്തില്‍ പുപ്പാര്‍ച്ചനക്കു ശേഷം ചേര്‍ന്ന സമ്മേളനത്തിന് മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷനായി. കായംകുളം എംഎല്‍എ യു. പ്രതിഭാഹരി മുഖ്യാഥിതിയായി. തകഴി ചെറുകഥാ പുരസ്‌കാരം ഡോ. മനോജ് വെള്ളനാട് ഏറ്റുവാങ്ങി. വടകര ഗവ. കോളേജ് മലയാളം പ്രൊഫസര്‍ സജയ് കെ.വി  ടി. പത്മനാഭന്റെ കഥാലോകം പരിചയപ്പെടുത്തി. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു, ഡോ. ബാലകൃഷ്ണന്‍ നായര്‍ ,എ ഓമനക്കുട്ടന്‍, പ്രൊഫ.ഗോപിനാഥപിള്ളഎന്നിവര്‍ പ്രസംഗിച്ചു.യോഗത്തിന്  സ്മാരകം സെക്രട്ടറി കെ.ബി. അജയകുമാര്‍ സ്വാഗതവും എസ്. അയകമാര്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.