ഫിനാന്‍സ് കമ്പനികള്‍ തട്ടിപ്പ് നടത്തുന്നതായി ആക്ഷേപം

Wednesday 11 April 2018 2:00 am IST

 

മാവേലിക്കര: ഫിനാന്‍സ് കമ്പനികള്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. കമ്പനിയില്‍ നിന്നും വായ്പയെടുത്ത തുകയും പലിശയും തിരിച്ചടച്ചിട്ടും എന്‍ഒസി നല്‍കാതെ ഫിനാന്‍സ് കമ്പനിയും ഷോറൂം അധികൃതരും കബളിപ്പിക്കുന്നതായി ആക്ഷേപം. 

 ബുധനൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് അമ്പിളി ഭവനത്തില്‍ കെ. സുകുമാരനാണ് പരാതിക്കാരന്‍്. 2014 ഡിസംബര്‍ 12ന് മാന്നാര്‍ ടൗണിലുള്ള യമഹാ ഷോറൂമില്‍ തന്നെയുള്ള യമഹയുടെ ഫിനാന്‍സ് കമ്പനിയായ ബസന്‍ ഓട്ടോ ഫിനാന്‍സ് ഇന്ത്യ പ്രൈവറ്റ് എന്ന ഫിനാന്‍സ് കമ്പനിയാണ് സുകുമാരന് സ്‌കൂട്ടര്‍ വാങ്ങാനുള്ള ലോണ്‍ നല്‍കിയത്.

  എല്ലാമാസവും കൃതൃമായി പലിശതുകയും അടച്ചിരുന്നു എന്‍ഒസി വാങ്ങാന്‍ കമ്പനിയില്‍ ചെന്നപ്പോള്‍ ഇത്രമാസ കുടിശിക അടക്കാന്‍ ഉണ്ടെന്ന് അറിയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിഷയത്തില്‍മന്ത്രി ജി.സുധാകരന്‍,ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കുകയും  ചെയ്തു.പ്രഥമിക അന്വേഷണത്തില്‍ പരാതിക്കാരന് അനുകൂലമായ വസ്തുതകളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.