കോട്ടയം റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് 30കോടി

Wednesday 11 April 2018 2:29 am IST
ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന ചെങ്ങന്നൂര്‍ സ്റ്റേഷന്‍ നവീകരണം രണ്ടു ഘട്ടമായി നടപ്പാക്കും. ആദ്യഘട്ടത്തില്‍ 15 കോടിക്കും 20 കോടിക്കും മധ്യേ ചെലവ് വരുന്ന നവീകരണമാണ് നടപ്പാക്കുക. അത് ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും.
"undefined"

കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് 30കോടി അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മാതൃകാ സ്റ്റേഷന്‍ ആക്കുന്നതിന്റെ ഭാഗമായി നടത്തിയ സന്ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സ്റ്റേഷന് രണ്ടാമതൊരു പ്രവേശന കവാടം നിര്‍മ്മിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയുമാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കും. പ്ലാറ്റ്‌ഫോം നവീകരണം, യന്ത്രപ്പടികള്‍ സ്ഥാപിക്കല്‍, ഭക്ഷണശാല, പാര്‍ക്കിങ് കോംപ്ലക്‌സ് നിര്‍മ്മാണം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന ചെങ്ങന്നൂര്‍ സ്റ്റേഷന്‍ നവീകരണം രണ്ടു ഘട്ടമായി നടപ്പാക്കും. ആദ്യഘട്ടത്തില്‍ 15 കോടിക്കും 20 കോടിക്കും മധ്യേ ചെലവ് വരുന്ന നവീകരണമാണ് നടപ്പാക്കുക. അത് ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. രണ്ടാം ഘട്ടത്തില്‍ 80 മുതല്‍ 100 കോടി വരെ ചെലവഴിച്ചുള്ള നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്നത്. സ്റ്റേഷന്‍ മുഴുവനായി പൊളിച്ചു പുനര്‍നിര്‍മ്മിക്കുമെന്നും കണ്ണന്താനം പറഞ്ഞു.  

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിശ്രമ കേന്ദ്രങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. റെയില്‍ കാന്റീനില്‍ പരിശോധന നടത്തി. 

ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ബൂട്ടാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിവേക് സക്സേന, ചീഫ് കൊമേര്‍ഷ്യല്‍ മാനേജര്‍ പ്രിയംവദ വിശ്വനാഥന്‍, ചീഫ് എന്‍ജിനീയര്‍ എ.കെ. സിന്‍ഹ, ഡിസ്ട്രിക്ട് കൊമേര്‍ഷ്യല്‍ മാനേജര്‍ കൗശിക്, സ്റ്റേഷന്‍ മാനേജര്‍ രാജന്‍ നൈനാന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ ബി. രാധാകൃഷ്ണ മേനോന്‍, കെ.ജി. രാജ്‌മോഹന്‍, ടി.എന്‍. ഹരികുമാര്‍, അഡ്വ. എം.എസ്. കരുണാകരന്‍, അഡ്വ. നോബിള്‍ മാത്യു, പി.ആര്‍. മുരളീധരന്‍, സി.എന്‍. സുഭാഷ്, റീബാ വര്‍ക്കി, വിനോദിനി വിജയമ്മ, സുമാവിജയന്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.