ബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറി: പുതിയ വിവാദം കത്തുന്നു

Wednesday 11 April 2018 2:54 am IST
വീര്‍ഭൂം ജില്ലാ പരിഷത്തിലെ 42 സീറ്റുകളില്‍ 41 എണ്ണവും ജില്ലയിലെ 19 പഞ്ചായത്തുകളില്‍ 14 എണ്ണവും തങ്ങള്‍ എതിരില്ലാതെ േനടിയെന്നാണ് തൃണമൂലിന്റെ വാദം. എന്നാല്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ ഈ വാദങ്ങളെ എതിര്‍ക്കുന്നു. ഈ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അനുവദിക്കാതെ അക്രമം അഴിച്ചുവിട്ടാണ് ഈ സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തത്.
"undefined"

കൊല്‍ക്കത്ത: തദ്ദേശ തെരെഞ്ഞടുപ്പിലെ വിവാദം കത്തുന്നു. തങ്ങള്‍ പലയിടങ്ങളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുവെന്ന തൃണമൂലിന്റെ അവകാശവാദം വലിയ പൊട്ടിത്തെറിക്കാണ് വഴിയൊരുക്കിയത്. എതിര്‍ സ്ഥാനാര്‍ഥികളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അനുവദിക്കാതെ പ്രശ്‌നമുണ്ടാക്കിയാണ് പലയിടങ്ങളിലും അവര്‍ വിജയം നേടിതയ്. 

വീര്‍ഭൂം ജില്ലാ പരിഷത്തിലെ 42 സീറ്റുകളില്‍ 41 എണ്ണവും  ജില്ലയിലെ 19 പഞ്ചായത്തുകളില്‍ 14 എണ്ണവും തങ്ങള്‍ എതിരില്ലാതെ േനടിയെന്നാണ് തൃണമൂലിന്റെ വാദം. എന്നാല്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ ഈ വാദങ്ങളെ എതിര്‍ക്കുന്നു. ഈ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അനുവദിക്കാതെ അക്രമം അഴിച്ചുവിട്ടാണ് ഈ സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തത്.

മുര്‍ഷിദാബാദിലെ കാണ്ഡിയില്‍30 പഞ്ചായത്തു സമിതികളില്‍ 29 എണ്ണവും ഭാരതപൂരിലെ 21 പഞ്ചായത്തു സമിതികളും ബര്‍വാനിലെ 37 പഞ്ചായത്തുകളും തങ്ങള്‍ പിടിച്ചതായി തൃണമൂല്‍ വാദിക്കുന്നു. മെയ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. തിങ്കളാഴ്ചയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 

അതിനു പോലും സമ്മതിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടന്ന് അവസാന സമയം 24 മണിക്കൂര്‍ കൂടി നീട്ടി നല്‍കിയിരുന്നു. തൃണമൂല്‍ എതിര്‍ത്തതോടെ ഇന്നലെ രാവിലെ, സമയം നീട്ടിയ നടപടി റദ്ദാക്കി.

രാജ്‌നഗറില്‍ നാലു സ്ഥാനാര്‍ഥികളില്‍ ഒരാള്‍ക്കു മാത്രമേ പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചുള്ളു. ബിജെപി വീര്‍ ഭൂം ജില്ലാ അധ്യക്ഷന്‍ രാമകൃഷ്ണ റോയി പറഞ്ഞു. 19 പഞ്ചായത്തു സമിതികളില്‍ 14 എണ്ണത്തിലും പ്രതിപക്ഷ പാര്‍ട്ടികളില്‍ പെട്ട ഒരാള്‍ക്കു പോലും പത്രിക നല്‍കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സെയ്ദ് ജിമ്മി പറഞ്ഞു.

സൗത്ത് പര്‍ഗാനയിലെ സ്ഥാനാര്‍ഥികള്‍ക്ക് ആലിപ്പൂര്‍ ട്രഷറി കെട്ടിടത്തില്‍ കയറാന്‍ പോലും കഴിഞ്ഞില്ല. ഇതിലാണ് വരണാധികാരിയുടെ ഓഫീസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നസറുള്‍ ഇസ്ലാമിനെ നൂറിലേറെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞുവച്ച് പത്രികാ സമര്‍പ്പണം മുടക്കി.

തൃണമൂല്‍ ഒരു വശത്തും ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും മറുവശത്തുമെന്നതാണ് നിലവിലെ അവസ്ഥ. തൃണമൂലിനെ നേരിടാന്‍ ബിജെപിയുടെ പിന്തുണ വേണമെന്നതിലേക്കാണ് കോണ്‍ഗ്രസും സിപിഎമ്മും പോകുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.