അതിവേഗ ട്രെയിന്‍ നിര്‍മ്മാണശാലയ്ക്ക് ഫ്രഞ്ച് സഹകരണം

Wednesday 11 April 2018 2:55 am IST
നിര്‍മ്മാണശാലയ്ക്കും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ഡിപ്പോകള്‍ക്കുമായി 1300 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ആദ്യ അഞ്ച് അതിവേഗ ട്രെയിനുകള്‍ വിദേശത്ത് നിന്ന് വരുത്തുകയും ബാക്കിയുള്ള 795 എണ്ണവും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് തന്നെ നിര്‍മ്മിക്കുകയും ചെയ്യും.
"undefined"

പാട്‌ന: ഫ്രഞ്ച് കമ്പനി ആല്‍സ്റ്റോമുമായി സഹകരിച്ചാണ് അതിവേഗ ട്രെയിന്‍ നിര്‍മ്മാണശാലയ്ക്ക് ഇന്ത്യ രൂപം നല്‍കിയിരിക്കുന്നത്. 20,000 കോടി രൂപയുടെ പദ്ധതിയിലൂടെ പതിനൊന്ന് വര്‍ഷം കൊണ്ട് 800 അതിവേഗ ട്രെയിനുകള്‍ നിര്‍മ്മിക്കാനാകും. ഓരോ ട്രെയിനിന്റെയും നിര്‍മ്മാണച്ചെലവ് 25 കോടി രൂപയാണ്. 

നിര്‍മ്മാണശാലയ്ക്കും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ഡിപ്പോകള്‍ക്കുമായി 1300 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ആദ്യ അഞ്ച് അതിവേഗ ട്രെയിനുകള്‍ വിദേശത്ത് നിന്ന് വരുത്തുകയും ബാക്കിയുള്ള 795 എണ്ണവും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് തന്നെ നിര്‍മ്മിക്കുകയും ചെയ്യും. ഈ സാമ്പത്തിക വര്‍ഷം നാല് ട്രെയിനുകള്‍ കൂടി ഓടിത്തുടങ്ങും. 

2019-2020 വര്‍ഷത്തില്‍ 35 അതിവേഗ ട്രെയിനുകളും തൊട്ടടുത്ത വര്‍ഷം 60 എണ്ണവും ഓടി തുടങ്ങും. പിന്നീടുള്ള എല്ലാ വര്‍ഷവും 100 ട്രെയിനുകള്‍ വീതമാകും നിര്‍മ്മിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.