ആലപ്പുഴ: ശ്രീനാരായണഗുരു ദൈവമാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചരിത്രം പഠിക്കാത്തവരാണ് ഗുരു ദൈവമല്ലെന്ന വാദം ഉന്നയിക്കുന്നത്. ഇക്കാര്യം സുപ്രീം കോടതിയെ ബോധിപ്പിക്കേണ്ട ചുമതല സര്‍ക്കാരിനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിശ്വാസത്തിന് എതിരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനപ്രതിനിധികള്‍ അവതാരങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഉചിതമല്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: