സിറിയയെ ആക്രമിക്കുമെന്ന് അമേരിക്ക; ഗുരുതര പ്രത്യാഘാതമെന്ന് റഷ്യ

Tuesday 10 April 2018 11:55 pm IST
"undefined"

വാഷിങ്ടണ്‍: സിറിയയുടെ പേരില്‍ അമേരിക്കയും റഷ്യയും നേരിട്ട് ഏറ്റമുട്ടലിനൊരുങ്ങുന്നു. സിറിയയില്‍ സര്‍ക്കാര്‍ സേന വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചതിത് ഉടന്‍ തിരിച്ചടി നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. എന്നാല്‍ സിറിയയില്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിനു ശ്രമിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് റഷ്യയും പ്രഖ്യാപിച്ചു.

എഴുപതോളം പേരുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തിന് ഏതു തരത്തില്‍ തിരിച്ചടി നല്‍കണം എന്നു ചര്‍ച്ച ചെയ്യാന്‍ ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ജനറല്‍മാരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം നാല്‍പ്പത്തെട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ സിറിയയ്ക്കു മറുപടി നല്‍കുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. 

സിറിയയിലെ ബാഷര്‍ അല്‍-അസദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ട്രംപ് തുറന്നു വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം സിറിയയില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ വ്യോമ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തിന് അമേരിക്കയുടെ പരോക്ഷ പിന്തുണയുണ്ടായിരുന്നു എന്നാണ് കരുതുന്നത്. രാസായുധ പ്രയോഗത്തെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന അന്വേഷണം നടത്തട്ടെ എന്ന നിലപാടിലാണ് റഷ്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.