സ്‌റ്റേഷനുകളില്‍ മൂന്നാംമുറ വ്യാപകം: കുമ്മനം

Wednesday 11 April 2018 2:41 am IST
മൂന്നാംമുറ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിക്കടി അവകാശപ്പെടാറുണ്ട്. എന്നാല്‍ നിരപരാധികളെപ്പോലും കേസില്‍പ്പെടുത്തി സ്റ്റേഷനിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനകം ഉണ്ടായി. വാരാപ്പുഴയില്‍ ആളുമാറി അറസ്റ്റ് ചെയ്താണ് ചവിട്ടിക്കൊന്നത്.
"undefined"

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ വ്യാപകമാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വരാപ്പുഴയില്‍ ശ്രീജിത്തെന്ന യുവാവിന്റെ മരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.  ഇതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധ ദിനം ആചരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍  പറഞ്ഞു. 

മൂന്നാംമുറ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിക്കടി അവകാശപ്പെടാറുണ്ട്. എന്നാല്‍ നിരപരാധികളെപ്പോലും കേസില്‍പ്പെടുത്തി സ്റ്റേഷനിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനകം ഉണ്ടായി. വാരാപ്പുഴയില്‍ ആളുമാറി അറസ്റ്റ് ചെയ്താണ് ചവിട്ടിക്കൊന്നത്. 

പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. സിപിഎമ്മുകാരുടെ ആജ്ഞാനുവര്‍ത്തികളായി ഒരുവിഭാഗം പോലീസുകാര്‍ മാറി. ഒരുഭാഗത്ത് സിപിഎം ക്രിമിനലുകളും മറുഭാഗത്ത് പോലീസും നടത്തുന്ന അതിക്രമം മൂലം ജനജീവിതം ദുഃസഹമായിരിക്കുന്നു. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തംം ഏറ്റെടുത്ത് പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണം- കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.