ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ-പവര്‍ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ സച്ചിന് ചൗധരിക്ക് വെങ്കലം. പുരുഷന്മാരുടെ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് സച്ചിന് വെങ്കലം സ്വന്തമാക്കിയത്.
181 കി.ഗ്രാം ഉയര്‍ത്തിയാണ് സച്ചിന് മെഡല്‍ നേടിയത്. 191.9 കി.ഗ്രാം ഉയര്‍ത്തിയ നൈജീരിയയുടെ അബ്ദുള്‍ അസീസ് ഇബ്രാഹിം സ്വര്‍ണ്ണവും 188.7 കി.ഗ്രാം ഉയര്‍ത്തിയ മലേഷ്യയുടെ യീ കെയ് ജോങ്ങ് വെള്ളിയും സ്വന്തമാക്കി.
ദുബായിയില്‍ നടന്ന ലോകകപ്പില്‍ 200 കി.ഗ്രാം എന്ന കരിയറിലെ മികച്ച പ്രകടനത്തോടെ 35കാരനായ സച്ചിന് സ്വര്‍ണ്ണം നേടിയിരുന്നു. പുരുഷന്മാരുടെ 82.50 കിലോഗ്രാം പവര്‍ലിഫ്റ്റിങ്ങ് വിഭാഗത്തില്‍ 2012 പാരാലിമ്പിക്സില്‍ ഇദ്ദേഹം എട്ടാമത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: