ബോക്‌സിങില്‍ മെഡലുറപ്പിച്ച് അഞ്ചുപേര്‍

Wednesday 11 April 2018 3:05 am IST

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ് പുരുഷവിഭാഗത്തില്‍ മെഡലുറപ്പിച്ച് അഞ്ച് താരങ്ങള്‍.

49 കി.ഗ്രാം വിഭാഗത്തില്‍ അമിത് പന്‍ഘല്‍, 56 കി.ഗ്രാമില്‍ മുഹമ്മദ് ഹുസ്സമുദ്ദീന്‍, 69 കി.ഗ്രാമില്‍ മനോജ് കുമാര്‍, 91 കി.ഗ്രാം വിഭാഗത്തില്‍ നമന്‍ തന്‍വര്‍, 91 കി.ഗ്രാമിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ സതീഷ് കുമാര്‍ എന്നിവര്‍ സെമിയിലെത്തിയതോടെയാണ് ഇന്ത്യ അഞ്ച് മെഡലുകളുറപ്പിച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ അമിത് പന്‍ഘല്‍ സ്‌കോട്ട്‌ലന്‍ഡിന്റെ അഖ്വീല്‍ അഹമ്മദിനെയും മുഹമ്മദ് ഹുസ്സമുദ്ദീന്‍ സാംബിയയുടെ എവറിസ്‌റ്റോ മുലെന്‍ഗയെയും മനോജ് കുമാര്‍ ഓസ്‌ട്രേലിയയുടെ ടെറി നിക്കോളാസിനെയും നമന്‍ തന്‍വര്‍ സമോവയുടെ ഫ്രാങ്ക് മാസോയെയും സതീഷ് കുമാര്‍ ട്രിനിഡാഡ് ആന്റ് ടുബാഗോ താരം നിഗല്‍ പോളിനെയും ഇടിച്ചിട്ടാണ് സെമിയിലേക്ക് കുതിച്ചത്.

സെമിയില്‍ ഉഗാണ്ടയുടെ ജുമാ മിറോ, ഇംഗ്ലണ്ടിന്റെ പീറ്റര്‍ മക്‌ഗ്രെയില്‍, പാറ്റ് മക്‌കോര്‍മാക്ക്, ഓസ്‌ട്രേലിയയുടെ ജാസണ്‍ വാറ്റെലെയ്, സെഷെല്‍സിന്റെ കെഡി ആഗ്‌നസുമാണ് ഇന്ത്യന്‍ താരങ്ങളുടെ എതിരാളികള്‍. നാളെയാണ് സെമി മത്സരങ്ങള്‍. വനിതകളുടെ 48 കി.ഗ്രാം വിഭാഗത്തില്‍ ഇന്ന് ഫൈനല്‍ ലക്ഷ്യമിട്ട് മേരി കോം റിങ്ങിലിറങ്ങും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.