ഐപിഎല്‍: സണ്‍റൈസേഴ്‌സിന് കിരീട സാധ്യതയുണ്ടെന്ന് ധവാന്‍

Wednesday 11 April 2018 3:17 am IST
"undefined"

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ആദ്യ കളിയില്‍ ജയം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കിരീടം നേടാനുള്ള കഴിവുണ്ടെന്ന് ശിഖര്‍ ധവാന്‍. 

മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും നീണ്ട ഇന്നിങ്‌സ് കളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും സണ്‍റൈസേഴ്‌സ് ഓപ്പണര്‍കൂടിയായ ധവാന്‍ പറഞ്ഞു.

ഗംഭീരമായിത്തന്നെ സീസണ്‍ തുടങ്ങാന്‍ ടീമിനു സാധിച്ചെന്നും ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകാനായാല്‍ കിരീടനേട്ടം അനായാസകരമായിരിക്കുമെന്നുമാണ് ധവാന്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ ആക്രമണാത്മക ബാറ്റിംഗ് കാഴ്ച വയ്ക്കാനാകുന്നുണ്ടെന്നും ഈ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും ധവാന്‍ വ്യക്തമാക്കി.

ധവാന്റെ ബാറ്റിങ് കരുത്തിലാണ് സണ്‍റൈസേഴ്‌സ് ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തപ്പോള്‍ സണ്‍റൈഴേ്‌സ് 15.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 127 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്. ധവാന്‍ 57 പന്തില്‍ നിന്ന് പുറത്താകാതെ 77 റണ്‍സെടുത്തു. ധവാനാണ് മത്സരത്തിലെ താരവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.