ഇന്ത്യയില്‍ നിന്നുമാറ്റി; ഏഷ്യാകപ്പ് യുഎഇയില്‍

Wednesday 11 April 2018 3:13 am IST

ദുബായ്: ഇന്ത്യയില്‍ നടക്കാനിരുന്ന 2018 ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റി. സെപ്റ്റംബര്‍ 13 മുതല്‍ 28 വരെ നടക്കുന്ന 14-ാമത് ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കാണ് ദുബായ്, അബുദാബി എന്നിവിടങ്ങളാണ് വേദിയാകുന്നത്. 

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പിരിമുറുക്കമാണ് വേദികള്‍ മാറ്റാനുള്ള കാരണമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അദ്ധ്യക്ഷന്‍ നജാം സേത്തി പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഏഷ്യാകപ്പിന് യോഗ്യത നേടിയിരിക്കുന്നത്.  ആതിഥേയരായ യുഎഇ, ഹോങ്കോങ്ങ്, നേപ്പാള്‍, സിങ്കപ്പൂര്‍, മലേഷ്യ, ഒമാന്‍ എന്നിവര്‍ തമ്മിലുള്ള പ്ലേ ഓഫ് മത്സരങ്ങളിലൂടെ ആറാമത്തെ ടീമിനെ കണ്ടെത്തും. 2016ല്‍ ആദ്യമായി ഏകദിനത്തില്‍ നിന്ന് ട്വന്റി-20യിലേക്ക് ടൂര്‍ണമെന്റ് മാറ്റിയപ്പോള്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യയാണ് ഏഷ്യാകപ്പ് സ്വന്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.