കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Wednesday 11 April 2018 8:42 am IST
ഖുദ്വാനി മേഖലയില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചതോടെ ഭീകരര്‍ വെടിവയ്പ് തുടങ്ങി. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. ഭീകരരുമായുള്ള പോരാട്ടം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
"undefined"

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

ഖുദ്വാനി മേഖലയില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചതോടെ ഭീകരര്‍ വെടിവയ്പ് തുടങ്ങി. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. ഭീകരരുമായുള്ള പോരാട്ടം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചരണം നടക്കുന്നത് തടയാന്‍ മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.