ബ്രസീലിലെ ജയിലില്‍ കലാപം; 20 പേര്‍ കൊല്ലപ്പെട്ടു

Wednesday 11 April 2018 9:37 am IST
ബെലേം നഗരത്തിലെ സാന്റാ ഇസബേല്‍ ജയിലിലാണ് സംഭവം. ആയുധങ്ങളുമായി ജയിലിന് പുറത്തെത്തിയ സംഘത്തിന്റെ സഹായത്തോടെ രക്ഷപ്പെടാനായിരുന്നു തടവുകാരുടെ ശ്രമം.
"undefined"

ബെലേം: വടക്കന്‍ ബ്രസീലിലെ ബെലേം നഗരത്തിലുള്ള ജയിലിലുണ്ടായ കലാപത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഗാര്‍ഡുമാരെ ആക്രമിച്ച് കൂട്ടത്തോടെ ജയില്‍ ചാടാന്‍ തടവുകാര്‍ നടത്തിയ ശ്രമത്തിനിടെയാണ് മരണം. തടവുകാരുടെ ആക്രമണത്തില്‍ നാല് ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റു. 

ബെലേം നഗരത്തിലെ സാന്റാ ഇസബേല്‍ ജയിലിലാണ് സംഭവം. ആയുധങ്ങളുമായി ജയിലിന് പുറത്തെത്തിയ സംഘത്തിന്റെ സഹായത്തോടെ രക്ഷപ്പെടാനായിരുന്നു തടവുകാരുടെ ശ്രമം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്നാണ് വിവരം. തടവ് പുള്ളികളില്‍ ആരെങ്കിലും രക്ഷപ്പെട്ടോ എന്നത് അന്വേഷിക്കുകയാണെന്ന് ജയിലധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞവര്‍ഷം ബ്രസീലിലെ മനൗസില്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 56 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.