ഗോള്‍ഡ് കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടര്‍ ഓം പ്രകാശ് മിതര്‍വാളിന് വെങ്കലം. പുരുഷന്മാരുടെ അഞ്ച് മീറ്റര്‍ പിസ്റ്റളിലാണ് ഓം പ്രകാശ് വെങ്കലം നേടിയത്. 201.1 എന്ന സ്കോര്‍ നേടിയാണ് മിതര്‍വാള്‍ മൂന്നാം സ്ഥാനത്തെത്തിയത്.
ഈയിനത്തില്‍ 227.2 എന്ന പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ ഓസ്ട്രേലിയയുടെ ഡാനിയല്‍ റെപാചോലി സ്വര്‍ണം നേടി. 220.5 പോയിന്റ് നേടിയ ബംഗ്ലാദേശിന്റെ ഷക്കീല്‍ അഹമ്മദിനാണ് വെള്ളി.കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടിയിരുന്നു. മറ്റൊരു ഇന്ത്യന്‍ ഷൂട്ടിങ് താരം ജിതു റായ് മത്സരത്തില്‍ നിരാശപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: