ഐആര്‍സിടിസി ഹോട്ടല്‍ അഴിമതി; റാബറി ദേവിയെ ചോദ്യം ചെയ്തു

Wednesday 11 April 2018 10:48 am IST
"undefined"

ന്യുദല്‍ഹി: ഐആര്‍സിടിസി ഹോട്ടല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ലാലുവിന്‌റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബറി ദേവിയെ സിബിഐ പട്‌നയില്‍ ചോദ്യം ചെയ്തു. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് ഐആര്‍സിടിസി ഹോട്ടല്‍ അഴിമതി നടന്നത്. 

ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍)ന്‌റെ രണ്ടു ഹോട്ടലുകളുടെ നടത്തിപ്പിനുള്ള അവകാശം ലാലുവിന്‌റെ ഇടപെടലിലൂടെ സുജാത എന്ന പേരിലുള്ള ഹോട്ടലിന് കുറഞ്ഞ തുകയ്ക്കു നല്‍കുകയും പ്രതിഫലമായി മൂന്നേക്കര്‍ സ്ഥലം ബെനാമി പേരിലുള്ള കമ്പനി വഴി സ്വന്തമാക്കുകയും ചെയ്‌തെന്നാണ് കേസ്. റാബറിയുടെയും ലാലുവിന്‌റെയും മകനായ തേജസ്വി യാദവും കേസില്‍ പ്രതിപ്പട്ടികയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.