ഐപിഎല്‍ വിരുദ്ധ സമരക്കാരെ വിമര്‍ശിച്ച് രജനികാന്ത്

Wednesday 11 April 2018 11:10 am IST
കാവേരി നദീ ജല വിതരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഐപിഎല്‍ മത്സങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.
"undefined"

ചെന്നൈ: ഐപിഎല്‍ വിരുദ്ധ സമരക്കാരെ വിമര്‍ശിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. കാവേരി നദീ ജല വിതരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഐപിഎല്‍ മത്സങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ വിഷയത്തില്‍ അക്രമമല്ല പരിഹാരമെന്ന് രജനീകാന്ത് ട്വീറ്റിലൂടെ പ്രതികരിച്ചു.

സമരക്കാര്‍ പോലീസുകാരനെ ആക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു രജനീകാന്തിന്റെ വിമര്‍ശനം. ഇത്തരം സമരങ്ങള്‍ രാജ്യത്തിന് ഹാനി ഉണ്ടാക്കുമെന്നും പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുന്നതുപോലുള്ള സംഭവങ്ങളില്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.