കൊല്ലം: റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളി കന്നേറ്റിപ്പാലത്തിനു താഴെ പുഴയിൽ നിന്നും ഇന്ന് രാവിലെയാണ് മുങ്ങൽ വിദഗ്ദ്ധർ ആയുധങ്ങൾ കണ്ടെടുത്തത്. ഒരു വാളും വലിയ വാക്കത്തിയുമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
പ്രതികളായ അലിഭായി എന്ന മുഹമ്മദ് സാലിഹ്, തൻസീർ എന്നിവരെ സ്ഥലത്ത് തെരച്ചിൽ സ്ഥലത്ത് എത്തിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മറ്റ് രണ്ട് ആയുധങ്ങള്‍ സംഭവസ്ഥലത്തും മറ്റ് രണ്ടെണ്ണം കന്നേറ്റിപ്പാലത്തിന് താഴെ പുഴയിലും ഉപേക്ഷിച്ചതായാണ് പ്രതികളുടെ മൊഴി.
ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മുഖ്യപ്രതി അലിഭായിയെ പിടികൂടിയതോടെയാണ് കൊലപാതകത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: