സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് രൂക്ഷ വിമര്‍ശനം: പണം വാങ്ങിയുള്ള പ്രവേശനം ശരിയല്ല

Wednesday 11 April 2018 12:14 pm IST
കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് റദ്ദാക്കിയതിനു പിന്നാലെയാണ് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജിന്റെ കാര്യത്തിലും കോടതി ശക്തമായ നിലപാട് എടുക്കുന്നത്.

ന്യൂദല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ മാനേജുമെന്റുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പുറത്തു നില്‍ക്കുമ്പോള്‍ പണം വാങ്ങി കുട്ടികളെ പ്രവേശിപ്പിക്കുന്നുവെന്ന് കോടതി വിമര്‍ശിച്ചു.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് റദ്ദാക്കിയതിനു പിന്നാലെയാണ് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജിന്റെ കാര്യത്തിലും കോടതി ശക്തമായ നിലപാട് എടുക്കുന്നത്. പ്രവേശനം ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ഇവരുടെ പ്രവേശനത്തില്‍ അപാകതയുണ്ടെന്ന് പ്രവേശന്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ പ്രവേശനം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

എന്നാല്‍ കോടതിയിലെത്തിയ ഒമ്പത് പേരില്‍ അഞ്ചു പേര്‍ തോറ്റവരെന്നും  സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവര്‍ വീണ്ടും പരീക്ഷ എഴുതി  വിജയിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ മറുപടി നല്‍കി. ഇതേത്തുടര്‍ന്ന് കേസ് വിശദമായ വാദത്തിനായി  മാറ്റി. വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് മുദ്രവച്ച കവറില്‍ ആരോഗ്യ സര്‍വകലാശാല കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.