പോലീസ് സ്റ്റേഷനുകള്‍ കൊലക്കളങ്ങള്‍; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം

Wednesday 11 April 2018 1:07 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ കൊലക്കളങ്ങളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്ത് ശ്രിജിത്തിന്റെ കസ്റ്റഡിമരണക്കേസ് ഒതുക്കരുത്. ഉത്തരവാദികളായ മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘം ഇന്ന് അന്വേഷണം തുടങ്ങും. എറണാകുളം കേന്ദ്രീകരിച്ചുള്ള ചില ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിക്കപ്പെട്ട വാസുദേവന്റെ മരണവും അന്വേഷണത്തില്‍ പോലീസിന് പിഴവ് പറ്റിയിട്ടുണ്ടോ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടായിരിക്കും അന്വേഷണം. ശ്രീജിത്തിനെ ചികിത്സിച്ച മൂന്ന് ആശുപത്രി ഡോക്ടര്‍മാരുടെ മൊഴിയെടുക്കും.

വാസുദേവന്റെ സഹോദരനുമായുള്ള സംഘര്‍ഷത്തിന്റെ തുടര്‍ന്നയാണ് വീട് ആക്രമിക്കുന്നതിലേക്കും വാസുദേവന്റെ ആത്മഹത്യയിലേക്കും നയിച്ച സംഭവത്തില്‍ ശ്രീജിത്തിനും സഹോദരന്‍ സജിത്തും ഉള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.

വാസുദേവന്റെ വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിനീഷും ശ്രീജിത്തും സുഹൃത്തുക്കളാണ് വിനീഷിന്റെ വീട് ആക്രമിക്കാന്‍ ശ്രീജിത്ത് ഒരിക്കലും പോകില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പോലീസിനോട് ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പറഞ്ഞിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.