ന്യൂദൽഹി: വിവാദ എഎപി നേതാവ് കുമാർ വിശ്വാസിനെ രാജസ്ഥാൻ ഘടകത്തിന്റെ ചുമതലകളിൽ നിന്നും മാറ്റി. ആപ്പിന്റെ രാഷ്ട്രീയ നിർവ്വാഹക സമിതിയാണ് വിശ്വാസിനെ രാജസ്ഥാന്റെ ചുമതലകളിൽ നിന്നും മാറ്റിയത്. ദീപക് വിജയ്ക്കാണ് ഇനി രാജസ്ഥാന്റെ ചുമതല. അതേ സമയം രാഷ്ട്രീയ നിർവ്വാഹക സമിതിയിൽ കുമാർ വിശ്വാസ് തുടരും.
പാർട്ടി അധ്യക്ഷൻ കേജ്രിവാളും കുമാർ ബിശ്വാസും തമ്മിലുള്ള പോര് മുറുകുന്നതിന്റെ തെളിവാണ് ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ കുമാർ വിശ്വാസ് രാജ്യസഭാ സീറ്റിലേക്ക് നാമനിർദ്ദേശം ചെയ്യുമെന്ന് കരുതപ്പെട്ടെങ്കിലും തഴയപ്പെടുകയായിരുന്നു. മുതിർന്ന നേതാവായ സജ്ഞയ് സിങ്, വ്യവസായി സുശീൽ ഗുപ്ത, ചാർട്ടേഡ് അക്കൗണ്ട് എൻഡി ഗുപ്ത എന്നിവരെയാണ് പാർട്ടി രാജ്യ സഭയിലേക്ക് നിർദ്ദേശിച്ചത്.
കുമാർ ബിശ്വാസ് ആപ്പ് വിടുമെന്ന് മറ്റൊരു എംഎൽഎയായ അമാനത്തുള്ള ഖാൻ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ പലപ്പോഴായി ഇപ്പോൾ പുറത്ത് വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: