മന്ത്രി സുധാകരനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

Wednesday 11 April 2018 3:00 pm IST
നിലമ്പൂര്‍-നഞ്ചന്‍‌കോട് പാതയെക്കുറിച്ച് തെറ്റായ മറുപടിയാണ് ജി.സുധാകരന്‍ നിയമസഭയില്‍ നല്‍കിയതെന്നാണ് ആക്ഷേപം.

തിരുവനന്തപുരം: മന്ത്രി ജി.സുധാകരനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. എം ഉമ്മറാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. നിലമ്പൂര്‍-നഞ്ചന്‍‌കോട് പാതയെക്കുറിച്ച് തെറ്റായ മറുപടിയാണ് ജി.സുധാകരന്‍ നിയമസഭയില്‍ നല്‍കിയതെന്നാണ് ആക്ഷേപം. 

പാതയ്ക്ക് തടസം കര്‍ണാടക സര്‍ക്കാര്‍ ആണെന്നായിരുന്നു ഉമ്മറിന്റെ സബ്‌‌മിഷന് മന്ത്രിയുടെ മറുപടി. ഇതിന് പിന്നാലെ ഇ.ശ്രീധരന്‍ രംഗത്ത് എത്തിയിരുന്നു. പുതിയ അലൈന്‍‌മെന്റിന് സര്‍വേ നടത്തുന്നതിനായി കര്‍ണാടക ചീഫ് സെക്രട്ടറിയെ നേരില്‍ കണ്ടിരുന്നു. സര്‍വേ നടത്തുന്നതിന് അനുമതി തേടിയുള്ള കേരള സര്‍ക്കാരിന്റെ കത്ത് ലഭിച്ചലുടന്‍ പരിഗണിക്കാമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ കത്തയയ്ക്കാന്‍ തയാറായില്ലെന്നും ശ്രീധരന്‍ വെളിപ്പെടുത്തുകയുണ്ടായി.

326 കിലോമീറ്റര്‍ പാതയെന്ന പഴയ പദ്ധതി മാറ്റി 176 കിലോമീറ്ററാക്കി ചുരുക്കിയാണ് ഡി‌എം‌ആര്‍‌സി പുതിയ അലൈന്‍‌മെന്റ് തയാറാക്കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.