കാവേരി പ്രശ്നം; ട്രെയിനു മുകളിൽ കയറി പ്രതിഷേധിച്ച പിഎംകെ പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു

Wednesday 11 April 2018 3:34 pm IST
"undefined"

ചെന്നൈ: കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ തമിഴ്‌നാട്ടില്‍ പിഎംകെ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകൻ ഷോക്കേറ്റു മരിച്ചു. ടിണ്ടിവനം സ്വദേശിയായ രഞ്ജിത്തിനാണ് (32) ട്രെയിനിന് മുകളിൽ കയറവെ ഷോക്കേറ്റ് കത്തിക്കരിഞ്ഞത്.   

റെയിൽവെ ട്രാക്കുകളിലൂടെ മാര്‍ച്ച്‌ ചെയ്ത് പ്രവര്‍ത്തകരില്‍ ചിലര്‍ ട്രെയിന്‍ വന്നതോടെ ഓടി മുകളിലേക്ക് കയറുകയായിരുന്നു. ചില പ്രവര്‍ത്തകര്‍ എഞ്ചിന് മുകളില്‍ ഇരുന്നപ്പോള്‍ രഞ്ജിത്തും മറ്റു ചിലരും വൈദ്യുതി ലൈന്‍ ഉണ്ടെന്നത് ശ്രദ്ധിക്കാതെ ട്രെയിനു മുകളിലൂടെ ഓടി. 

ഇതിനിടയിൽ വൈദ്യുതി ലൈനില്‍ തട്ടിയ രഞ്ജിത് ഉടന്‍തന്നെ ഷോക്കേറ്റ് നിലത്ത് വീഴുകയും തീ വിഴുങ്ങുകയുമായിരുന്നു. രഞ്ജിത്തിനെ പുതുച്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.