വെള്ളാപ്പള്ളി അന്വേഷണം നേരിടണം - ഹൈക്കോടതി

Wednesday 11 April 2018 4:55 pm IST

കൊച്ചി: മൈക്രോഫിനാന്‍സ്​ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ​നടേശന്‍ അന്വേഷണം നേരിടണമെന്ന്​ഹൈക്കോടതി. കേസിലെ എഫ്ഐആര്‍ റദ്ദാക്കാനാകില്ല. കേസ്​ മുതിര്‍ന്ന ഐ‌പി‌എസ്​ ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

എസ്എന്‍ഡിപി ശാഖകളില്‍ മാത്രമല്ല കേരളം മുഴുവന്‍ അന്വേഷണം നടത്തണം. വിജിലന്‍സിന്​ പുറത്തുള്ള ഉദ്യോഗസ്ഥരുടെ സഹായവും തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ എഫ്‌ഐ‌ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്​ വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വെള്ളാപ്പള്ളിയെ കൂടാതെ. എം.കെ സോമന്‍, മൈക്രോ ഫിനാന്‍സ് സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.കെ മഹേശ്വര്‍, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി നജീബ്​, നിലവിലെ എം.ഡി ദിലീപ്​ എന്നിവരും കേസിലെ പ്രതികളാണ്. ഇതില്‍ നജീബിനെ കേസില്‍ നിന്നും ഹൈക്കോടതി ഒഴിവാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.