കൊച്ചാര്‍ കുടുംബത്തിന് വീഡിയോകോണ്‍ ഗ്രൂപ്പുമായി 24 വര്‍ഷത്തെ ബന്ധം

Wednesday 11 April 2018 7:23 pm IST
വീഡിയോകോണ്‍ ഗ്രൂപ്പുുമായി കൊച്ചാര്‍ കുടുംബത്തിനുള്ളത് 24 വര്‍ഷത്തെ ബന്ധം. ഐസിഐസിഐ മേധാവി ചന്ദ കൊച്ചാര്‍ ഉള്‍പ്പെടെ ഏഴംഗങ്ങളുള്ള കുടുംബത്തിലെ എല്ലാവര്‍ക്കും ഗ്രൂപ്പിന്റെ ക്രഡന്‍ഷ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ ഓഹരികളുണ്ട്
"undefined"

ന്യൂദല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പുുമായി കൊച്ചാര്‍ കുടുംബത്തിനുള്ളത് 24 വര്‍ഷത്തെ ബന്ധം. ഐസിഐസിഐ മേധാവി ചന്ദ കൊച്ചാര്‍ ഉള്‍പ്പെടെ ഏഴംഗങ്ങളുള്ള കുടുംബത്തിലെ എല്ലാവര്‍ക്കും  ഗ്രൂപ്പിന്റെ ക്രഡന്‍ഷ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ ഓഹരികളുണ്ട്. 

2001 മുതലുള്ള ബന്ധമാണ് ആദ്യം വെളിച്ചത്താകുന്നതെങ്കിലും പിന്നിലേക്ക് പോയാല്‍ ചന്ദയുടെ  ഭര്‍ത്താവ് ദീപക് കൊച്ചാര്‍, സഹോദരന്‍ രാജീവ് കൊച്ചാര്‍ എന്നിവര്‍ക്ക് 95 മുതല്‍ ക്രഡന്‍ഷ്യല്‍ ഫിനാന്‍സില്‍ ഓഹരി പങ്കാളിത്തം ഉണ്ടെന്നാണ് രേഖകള്‍. രണ്ട് ശതമാനം ഓഹരികളാണുണ്ടായിരുന്നത്. 2001ല്‍ ഇതൊരു പങ്കാളിത്ത വ്യവസ്ഥിതിയിലുള്ള കമ്പനിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തതെ 2007ലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിലെ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇതേ വര്‍ഷം വേണുഗോപാല്‍ ദൂതിന്റെ വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ 17.74 ശതമാനവും ഇവരുടെ സഹസ്ഥാപനമായ ജോയ് ഹോള്‍ഡിംഗിന് 0.8ശതമാനവും ഓഹരികള്‍ ക്രഡന്‍ഷ്യല്‍ ഫിനാന്‍സില്‍ ഉണ്ടായിരുന്നു. മറ്റൊരു ഓഹരിയുണ്ടായിരുന്നത് മഹേഷ് ചന്ദ്രയ്ക്കാണ്.

2001 മുതല്‍ 2013-14 വരെ സ്വരൂപിച്ചത് 27 കോടി രൂപയുടെ സമ്പാദ്യമാണെന്ന് വ്യക്തമാകുന്നു. 2009ലാണ് ചന്ദ ഐസിഐസിഐ ബാങ്ക് സിഇഒ ആകുന്നത്. 2010 മുമ്പ് തന്നെ ചന്ദ  ക്രഡന്‍ഷ്യല്‍ ഫിനാന്‍സിലുള്ള തന്റെ ഓഹരികള്‍ വില്‍ക്കുകയോ  മാറ്റുകയോ ചെയ്തു.  2001 മുതല്‍ ക്രഡന്‍ഷ്യല്‍ ഫിനാന്‍സിലുള്ള ഇവരുടെ ഓഹരികള്‍ സിഇഒ ആയതിനു ശേഷം കാണാതായിരുന്നു. 2010-2014 വരെയുള്ള രേഖകളില്‍ ചന്ദ കൊച്ചാറിന് ഈ കമ്പനിയില്‍ ഓഹരിയില്ല. 

വീഡിയോകോണ്‍ ഇന്റര്‍നാഷണലും 2013-14 കാലയളവില്‍ ക്രഡന്‍ഷ്യല്‍ ഫിനാന്‍സില്‍ നിന്നും 4.88ശതമാനം ഓഹരികള്‍ മാറ്റി. എന്നിട്ടും മുദ്ര ഇസ്പത് പ്രൈവറ്റ് ലിമിറ്റഡ്, എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോ-പ്രൈവറ്റ് ലിമിറ്റഡ് എന്നീ വലിയ ഓഹരി ഉടമകള്‍ക്കൊപ്പം തന്നെ ക്രഡന്‍ഷ്യല്‍ ഫിനാന്‍സ് നിലനില്‍ക്കുന്നു.  കഡന്‍ഷ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക് നിലവില്‍ പ്രമോട്ടര്‍മാരില്ല. 90 ഓഹരി ഉടമകള്‍ക്കും അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ഓഹരിയുള്ളു. മാത്രമല്ല 90കളുടെ പകുതിയില്‍ തന്നെ പേരുമാറ്റിയ കമ്പനി, 1995ല്‍ ബ്ലൂം ഫീല്‍ഡ് ബില്‍ഡേഴ്‌സ് എന്ന പേരില്‍ കണ്ടെത്തുകയായിരുന്നു. 1995 മുതല്‍ ക്രഡന്‍ഷ്യല്‍ ഫിനാന്‍സില്‍ ദീപക് കൊച്ചാര്‍ മാനേജിംഗ് ഡയറക്ടറായി. രാജീവ് കൊച്ചാര്‍, ചന്ദ കൊച്ചാറിന്റെ ഭര്‍തൃസഹോദരി എന്നിവര്‍ക്ക് ഓഹരികളുമുണ്ടായിരുന്നുവെന്ന് രജിസ്റ്റര്‍ ഓഫ് കമ്പനി രേഖകള്‍ കാണിക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.