മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിന്റെ തെക്കന്‍ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. 12, 13, 14, 15, 16 എന്നീ വാര്‍ഡുകളിലെ ജനങ്ങളാണ് ദൈനദിന ആവശ്യങ്ങള്‍ക്കു പോലും പണം നല്കി ജലം വാങ്ങി ഉപയോഗിക്കേണ്ടി വരുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന പ്രതീക്ഷയിലിരുന്ന സാധാരണക്കാരായ കുടുംബങ്ങളാണ് ഏറെ ദുരിതം പേറുന്നത്. തെക്കന്‍ മേഖലയില്‍ ഒന്നിലധികം ആര്.ഓ പ്ലാന്റുകള്‍ ഉണ്ടെങ്കിലും മാസത്തില്‍ രണ്ടാഴ്ചയോളം ഇവ പ്രവര്‍ത്തനരഹിതമാകുന്നതും പതിവാണ്.
കുളങ്ങളും, കിണറുകളും വറ്റിവരണ്ടു. പ്രദേശത്തുള്ള പൊതു ടാപ്പുകളാകട്ടെ പലതും പ്രവര്‍ത്തനരഹിതം. പ്രവര്‍ത്തിക്കുന്നവയാകട്ടെ പൊട്ടിയൊലിച്ചു വെള്ളീ പാഴാകുന്ന അവസ്ഥയിലും.
ഇവ അറ്റകുറ്റപണി നടത്തി പ്രവര്‍ത്തനസജ്ജമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നുമില്ല. പ്രവര്‍ത്തിക്കുന്ന പൊതു ടാപ്പുകളില്‍ ഓസ്ഘടിപ്പിച്ച് വെള്ളം ശേഖരിക്കുന്നവരുടെ എണ്ണം പെരുകുകയാണ്.
ജല അതോറിട്ടിയുടെ പരിശോധന ഈ പ്രദേശങ്ങളില്‍ ആവശ്യമാണ്. വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: