ശൗചാലയം കാടുകയറി ഉപയോഗശൂന്യമായി

Thursday 12 April 2018 1:47 am IST


തുറവൂര്‍: കാടുകയറി ശൗചാലയം ഉപയോഗശൂന്യമായി. തുറവൂര്‍ പഞ്ചായത്തിന്റെ കീഴിലുളള ആലുംവരമ്പ് മാര്‍ക്കറ്റിലെ ശൗചാലയമാണ് നാശത്തിന്റെ വക്കിലായത്. മാര്‍ക്കറ്റ് നവീകരിച്ചതിന്റെ ഭാഗമായാണ് ശൗചാലയം നിര്‍മ്മിച്ചത്.
  മാര്‍ക്കറ്റിന് സമീപത്തായി് നിരവധി കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കച്ചവടക്കാര്‍ക്കും മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്കും വേണ്ടിയാണ് പഞ്ചായത്ത് മുന്‍കൈയെടുത്ത് ശൗചാലയം നിര്‍മിച്ചത്.
  ആയിരങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ കച്ചവടക്കാര്‍ക്കും പ്രദേശവാസികള്‍ക്കും പ്രയോജനമില്ലാതെ നോക്കുകുത്തിയായി മാറി.  സാമുഹിക വിരുദ്ധരുടെ ശല്യം മൂലം കെട്ടിടത്തിന്റെ വാതിലുകള്‍ തകര്‍ന്ന നിലയിലാണ്. വിവരം നിരവധി തവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ല.
  ആരും തിരിഞ്ഞ് നോക്കാതായതോടെ ശൗചാലയം വളളിച്ചെടികളും കുറ്റികാടുകളും പിടിച്ച് മൂടിക്കിടക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.