കുട്ടനാട്ടില്‍ റോഡുകളുടെ നിര്‍മ്മാണത്തിന് 2.50 കോടി

Thursday 12 April 2018 1:49 am IST


കുട്ടനാട്: ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ നിന്നും കുട്ടനാട് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ക്ക് 2,50,10000 രൂപ അനുവദിച്ചതായി  എംഎല്‍എ തോമസ് ചാണ്ടി അറിയിച്ചു.
  രാമങ്കരി പഞ്ചായത്ത് 11-ാം വാര്‍ഡ് സെന്റ് പോള്‍സ് പള്ളി കുരിശടി മുതല്‍ കിഴക്കോട്ട് അഞ്ച് മനക്കല്‍ ആശാരുപറമ്പ് പാടശേഖരം വരെയുള്ള റോഡ് നിര്‍മ്മാണത്തിന് 22.00 ലക്ഷം രൂപയും, നെടുമുടി പഞ്ചായത്ത് 12-ാം വാര്‍ഡ് തെക്കുംത്തറ പാലം മുതല്‍ റേഷന്‍കട വരെയുള്ള (ഒന്നാം ഘട്ടം) റോഡ് നിര്‍മ്മാണത്തിന് 23.50 ലക്ഷവും, എടത്വാ പഞ്ചായത്ത്  13-ാം വാര്‍ഡ് പള്ളിപ്പാലം മുതല്‍ പുതുവല്‍ കോളനി വരെ റോഡ് നിര്‍മ്മാണത്തിന് 45.10 ലക്ഷവും അനുവദിച്ചു.
  കാവാലം പഞ്ചായത്ത് വാര്‍ഡ് 12,13 ലുള്ള കാവാലം കുന്നുമ്മ മുണ്ടയ്ക്കല്‍ കലുങ്ക് മുതല്‍ മംഗലം മാണിക്കമംഗലം കായല്‍ വരെയുള്ള റോഡ് നിര്‍മ്മാണത്തിന് 62 ലക്ഷവുമാണ് അനുവദിച്ചത്.
  കാവാലം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ റോഡിന്റെ  നിലവാരം ഉയര്‍ത്തുന്നതിന് 19.5 ലക്ഷവും, തലവടി പഞ്ചായത്ത് 14-ാം വാര്‍ഡ് കരിശ്ശേരിപടി കണ്ടത്തില്‍ പറമ്പില്‍ റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിന്  ഇരുപത്തി ഏഴു  ലക്ഷം അനുവദിച്ചു.
  തലവടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വാണിയപ്പുര പടി മുതല്‍ റോഡും കലുങ്കും റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിന് അന്‍ പത്തി ഒന്നു ലക്ഷവുമാണ് അനുവദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.