ഹര്‍ത്താല്‍ 'ധീരന്' എസ്ഡിപിഐ സ്വീകരണം നല്‍കി

Wednesday 11 April 2018 8:08 pm IST
"undefined"

കൊച്ചി: വരാപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികളുമായി 'ഏറ്റുമുട്ടിയ' മുഹമ്മദ് ഷാഫിയെ എസ്ഡിപിഐ ആദരിച്ചു. പ്രാദേശിക പ്രവര്‍ത്തകര്‍ ഷാഫിക്ക് പൊന്നാട ചാര്‍ത്തുന്ന ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരത്തിലായതോടെ ഹര്‍ത്താല്‍ ദിവസം ആസൂത്രിതമായാണ് ഷാഫി അവിടെയെത്തിയതെന്ന് ആരോപണം കഴമ്പുള്ളതാണെന്ന് വന്നു.

ഷാഫി അസുഖം ബാധിച്ച കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നുവെന്നാണ് പ്രചരിപ്പിച്ചത്. എന്നാല്‍, സംഭവത്തിനു ശേഷം നഗരത്തിലെ പ്രമുഖ ഷോപ്പിങ് കോംപ്ലക്‌സിലേക്കാണ് പോയതെന്ന് വ്യക്തമായി. ഇക്കാര്യം പോലീസും കണ്‌ടെത്തിയിട്ടുണ്ട്. 

ഹര്‍ത്താലനുകൂലികള്‍ ഷാഫിയുടേതുമാത്രമല്ല, അതിലേ കടന്നുവന്ന വാഹനങ്ങള്‍ പലതും തടഞ്ഞിരുന്നു. ഇരു ചക്രവാഹനങ്ങള്‍ കടത്തിവിട്ടു. ആശുപത്രി, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കു പോയ വണ്ടികള്‍ക്ക് യാത്രാ സംവിധാനം ഒരുക്കുകയും ചെയ്തു. ഷാഫിയുടെ വാഹനം ആശുപത്രിയിലേക്കാണെങ്കില്‍ കടത്തിവിടാന്‍ നിര്‍ദ്ദേശിക്കുന്നുമുണ്ടായിരുന്നു. 

എന്നാല്‍, വാഹനത്തില്‍നിന്നിറങ്ങിയ ഷാഫി ആള്‍ക്കൂട്ടത്തിനു നേരേ ആക്രോശിച്ചടുക്കുകയായിരുന്നു. അവിടെ കൂടിയിരുന്നവരില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളുണ്ടായിരുന്നു. ഇവരില്‍ ഒരാളെ ഷാഫി ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ഷാഫിയെ നേരിട്ടത്. ജനക്കൂട്ടം സംയമനം പാലിച്ചതിനാലാണ് വലിയ കലഹം ഉണ്ടാകാഞ്ഞതെന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസുകാരില്‍ ചിലരും പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.