പരമാത്മാവിന് ദു:ഖമില്ല

Thursday 12 April 2018 2:34 am IST

വികല്‍പമായാരഹിതേ ചിദാത്മകേ

ഹംങ്കാര ഏഷ പ്രഥമഃപ്രകല്‍പിതഃ

അധ്യാസ ഏവാത്മനി സര്‍വ്വകാരണേ 

നിരാമയേ ബ്രഹ്മണി കേവലേ പരേ. 36 

   വികല്‍പവും  മായയുമില്ലാത്തതും ചിദാത്മകവും സര്‍വ്വത്തിനും കാരണവും നിരാമയവും കേവലവും പരബ്രഹ്മവുമായ ആത്മാവില്‍ ആദ്യമായി അഹങ്കാരത്തെ കല്‍പിച്ചു. ഞാന്‍ കണ്ടു ഞാന്‍ ചെയ്തു തുടങ്ങിയ ഭാവങ്ങളാണ് അഹങ്കാരം. ഈ ഞാന്‍ ആത്മാവാണ് എന്നു വ്യവഹരിക്കുന്നു. എന്നാല്‍ ആത്മാവ് നിഷ്‌ക്രിയമാണ്. അതില്‍ അഹങ്കാരത്തിന്റെ അധ്യാസമുണ്ടായപ്പോള്‍ ഞാനെന്നഭാവമുണ്ടായി.

കുറിപ്പ്- പരമാത്മാവില്‍ വികല്‍പങ്ങളില്ല.( പലതരത്തില്‍ നിരീക്ഷിക്കല്‍) മായയുമില്ല. അത് ചിദാത്മാവാണ്, എല്ലാറ്റിനും കാരണമാണ്. അതിന് ആമയം( ദുഃഖം) ഇല്ല. ഇങ്ങനെയുള്ള പരമാത്മാവിന്റെ തന്നെ അംശമാണ് ജീവികള്‍ക്കുള്ളിലിരിക്കുന്ന ആത്മാവ്. ത്രിഗുണങ്ങളില്‍ നിന്നുണ്ടായ ശരീരവുമായുള്ള അധ്യാസം കൊണ്ട് ആത്മാവില്‍ അഹങ്കാരം ജനിച്ചു. ഞാനെന്ന ഭാവമാണ് ഈ അഹങ്കാരം. ഞാന്‍ കാണുന്നു, ഞാന്‍ പറയുന്നു ഇതൊക്കെത്തന്നെ. ആത്മാവിന് ആ അഹങ്കാരമില്ല. ഈ അഹങ്കാരം നശിക്കുമ്പോള്‍ ആത്മാവു തെളിഞ്ഞു പ്രകാശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.