കണ്ണൂര്‍: ഉത്തമരായ വധൂവരന്മാരെ തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കി കനകത്തൂര്‍ ശ്രീ കൂറുമ്പക്കാവ്. വിവാഹ പ്രായമെത്തിയിട്ടും ഉത്തമരായ വധുവിനെ/വരനെ ലഭിക്കാത്തവര്‍ക്ക് തുണയാകാനാണ് കനകത്തൂര്‍ ശ്രീ കൂറുമ്പക്കാവ് ഭരണ സമിതി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി അവിവാഹതരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവരശേഖരണം ആരംഭിച്ചു. അവിവാഹിതരായ യുവതീയുവാക്കളുടെ പേര്, നക്ഷത്രം, ജനനത്തിയ്യതി, വിദ്യാഭ്യാസം, ജോലി, രക്ഷിതാക്കളുടെ പേര്, ഫോണ്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രകമ്മറ്റി ഓഫീസിലെത്തി രജിസ്റ്റര്‍ ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധിക്കുവാനുള്ള അവസരവും ഒരുക്കും. ഈ സേവനം സൗജന്യണ്. പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര് 0497 2711353, 89211760390 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: