വിഷുമഹോത്സവം 15ന് തുടങ്ങും

Wednesday 11 April 2018 9:07 pm IST

 

തളിപ്പറമ്പ്: പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഷുമഹോത്സവം 15 മുതല്‍ 20 വരെ ആഘോഷിക്കും. 15ന് വിഷുദിനത്തില്‍ രാവിലെ അഞ്ച് മണിക്ക് വിഷുക്കണി. രാത്രി എട്ട് മണിക്ക് ക്ഷേത്രം തന്ത്രി പൂന്തോട്ടത്തില്‍ പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന കൊടിയേറ്റത്തോടെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് മാതൃസമിതി അംഗങ്ങളുടെ തിരുവാതിരയും ഭക്തിഗാനമേളയും അരങ്ങേറും.

 16ന് രാത്രി എട്ടിന് സംഗീതക്കച്ചേരി അരങ്ങേറ്റവും ശ്രീകൃഷ്ണകര്‍ണ്ണാമൃതം നൃത്യ തരംഗിണിയും 17 ന് രാത്രി എട്ടിന് വിവിധ കലാപരിപാടികളും അരങ്ങേറും. 18ന് രാത്രി ഒമ്പതിന് മാന്ധംകുണ്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും വര്‍ണ്ണശബള കാഴ്ചവരവ് തുടര്‍ന്ന് അന്നദാനം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.19 ന് വൈകിട്ട് അഞ്ചിനും രാത്രി എട്ടിനും തിടമ്പുനൃത്തവും 20 ന് രാവിലെ ഒമ്പത് മണിക്ക് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. തുടര്‍ന്ന് ഉച്ചക്ക് 12 മുതല്‍ ആറാട്ട് സദ്യയും ഉണ്ടായിരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.