ചങ്ങാതിക്കൂട്ടം ഉദ്ഘാടനം നാളെ

Wednesday 11 April 2018 9:08 pm IST

 

ചെറുപുഴ: കലാഭവന്‍ മണി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 13ന് ചെറുപുഴയില്‍ ചങ്ങാതിക്കൂട്ടം, സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ അനുസ്മരണാര്‍ത്ഥമാണ് ചെറുപുഴയില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ നടത്തുന്നത്. ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് നടത്തുക. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച സാംസ്‌കാരിക സമ്മേളനം, നാടന്‍ പാട്ട് സിംഗില്‍, ഗ്രൂപ്പ് മത്സരങ്ങള്‍ എന്നിവ നടക്കും.സാംസ്‌കാരിക സമേളനം, ചലച്ചിത്ര നാടക സംവിധായകന്‍ എം.ടി. അന്നൂര്‍ ഉത്ഘാടനം ചെയ്യും. ബോണ്‍സായി ഫെയിം ചലച്ചിത്ര നടി അനഘ മുഖ്യാതിഥിയായി പങ്കെടുക്കും. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണീ ജോര്‍ജ് അധ്യക്ഷത വഹിക്കും. രാജേഷ് ചൈത്രം, സുരേഷ് പള്ളിപ്പാറ, സുനില്‍ കണ്ണന്‍, എഡിറ്റര്‍ നാരായണന്‍, സുഭാഷ് അറുകര, തുടങ്ങിയ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. നാടന്‍പാട്ട് മത്സരത്തിലെ ഗ്രൂപ്പ്, സിംഗിള്‍ ഇനങ്ങളിലെ വിജയികള്‍ക്ക് 2501, 1501, 1001,501 രൂപ ക്രമത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും എം.ബി.സുരേഷ് കുമാര്‍, ബൈജു, സജി പി.പി. എന്നിവര്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.