ഗുരു ചേമഞ്ചേരി പുരസ്‌കാരം കുഞ്ഞിരാമന്‍ നായര്‍ക്ക്

Wednesday 11 April 2018 9:09 pm IST

 

മട്ടന്നൂര്‍: പഴശ്ശിത്തമ്പുരാന്‍ പി.കെ.ശങ്കരവര്‍മ്മ രാജയുടെ സ്മരണാര്‍ത്ഥം പഴശ്ശിരാജ അനുസ്മരണ വേദി ഏര്‍പ്പെടുത്തിയ 7ാം മത് സംഗീത പുരസ്‌കാരം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം 5 മണിക്ക് മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലെ കോട്ടയം തമ്പുരാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ.ശൈലജ ഗുരു ചേമഞ്ചേരി പുരസ്‌കാരം നല്‍കും. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫ് അധ്യക്ഷത വഹിക്കും. കൃഷ്ണകുമാര്‍ കണ്ണോത്ത് പുരസ്‌കാര പരിചയം നടത്തും. വയലിന്‍ പ്രതിഭ പുരസ്‌കാരം ദേശീയ അവാര്‍ഡ് ജേതാവ് എസ്.നവനീത് കൃഷ്ണന് നല്‍കും. കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന്റെ സംഗീതകച്ചേരിയും എസ്.നവനീത് കൃഷ്ണന്റെ വയലിന്‍ കച്ചേരിയും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സിനി രാംദാസ്, കൃഷ്ണകുമാര്‍ കണ്ണോത്ത്, സിനി ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.