പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി വിളിച്ചോതി കുട്ടികളുടെ മികവുത്സവങ്ങള്‍ ശ്രദ്ധേയമാവുന്നു

Wednesday 11 April 2018 9:09 pm IST

 

ഇരിട്ടി: പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി വിളിച്ചോതി നാടുനീളേ വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മികവുത്സവങ്ങള്‍ ശ്രദ്ധേയമാവുന്നു. സ്‌കൂള്‍ പ്രവര്‍ത്തന പരിധിയിലെ തെരുവുകള്‍, വീട്ടുമുറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മികവുത്സവങ്ങള്‍ നടക്കുന്നത്. പഠനത്തിലൂടെയും, പഠനത്തിനപ്പുറത്തും കുട്ടികള്‍ സ്വായത്തമാക്കിയ വിവിധ കഴിവുകള്‍ നാട്ടുകാരുടെ മുന്‍പില്‍ അവതരിപ്പിക്കുകയും പൊതുവിദ്യാഭ്യാസത്തിലേക്ക് കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വ ശിക്ഷാ അഭിയാന്റെ നിര്‍ദ്ദേശപ്രകാരം കുട്ടികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. മിക്ക സ്ഥലങ്ങളിലും കുട്ടികളുടെ പരിപാടികള്‍ കാണാനും പ്രോത്സാഹനം നല്‍കാനും നാട്ടുകാരും രക്ഷിതാക്കളും എത്തിച്ചേരുന്നു. സന്നദ്ധ സംഘടടനകളുടെ സഹായവും പരിപാടികള്‍ക്ക് ലഭിക്കുന്നു. 

 തില്ലങ്കേരി വാണിവിലാസം എല്‍പി സ്‌കൂളിന്റെ നേതൃത്വത്തില്‍ തെക്കംപൊയിലില്‍ നടന്ന പരിപാടി പഞ്ചായത്തു ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ പി.വി.കാഞ്ചന ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം.പ്രശാന്ത്, അദ്ധ്യാപകരായ ടി.വി.അനൂപ്, പ്രഭാവതി, ടി.വി.ഹാഷീം, പിടിഎ പ്രസിഡന്റ് കെ.സാദിഖ്, അംഗങ്ങളായ പി.എം.ഷിജിത്ത്, പ്രമോദ് പൂമരം എന്നിവര്‍ പ്രസംഗിച്ചു. നെല്ല്യാട്ടേരി, പൂമരം എന്നിവിടങ്ങളിലും പരിപാടി നടന്നു. കുട്ടികളും രക്ഷിതാക്കളും ജലസംരക്ഷണ പ്രതിജഞയും എടുത്താണ് പരിപാടി അവസാനിപ്പിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.