സപ്തസാരകള്‍ച്ചറല്‍ മിഷന്‍ വാര്‍ഷികാഘോഷം സമാപിച്ചു

Wednesday 11 April 2018 9:10 pm IST

 

കണ്ണൂര്‍: ജില്ലയില്‍ കൂത്തുപറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമൃതകലാക്ഷേത്ര സപ്തസാര കള്‍ച്ചറല്‍ മിഷന്‍ വാര്‍ഷികാഘോഷം അമൃതകലശം 2018 'ലക്ഷ്മീലയം' സമാപിച്ചു. കുന്നോത്ത് പറമ്പ് എല്‍.പി.സ്‌കൂളില്‍ നടന്ന പരിപാടി പ്രശസ്ത കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക ദുര്‍ഗ്ഗ വിശ്വനാഥ്, എ. കെ.സാജന്‍ എന്നിവര്‍ നയിച്ച ഗാനമേള, കോമഡി ഉത്സവം ഫെയിം വിപിന്‍ ചന്ദ്രന്റെ കോമഡി ഷോ, കലാവിദ്യാര്‍ത്ഥികളുടെ നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറി. ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. മോഹനന്‍ മാനന്തേരി മുഖ്യപ്രഭാഷണം നടത്തി. കൂത്തുപറമ്പ് ടൗണ്‍ സ്‌കയറില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ജസ്റ്റിസ് കെ.പി.ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. നര്‍ത്തകി പാരീസ് ലക്ഷ്മിക്ക് 'അമൃതവര്‍ഷിണി' പുരസ്‌കാരം 25,001 രൂപയും, ശില്പവും, പ്രശസ്തിപത്രവും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കലാമണ്ഢലം ലീലാമണിയും ചേര്‍ന്ന് സമര്‍പ്പിച്ചു. വിലങ്ങരനാരായണ ഭട്ടതിരിപ്പാട് വെള്ളി കെട്ടിയവ ലംപിരി ശംഖ് പാരീസ് ലക്ഷ്മിക്ക് നല്‍കി. ജില്ലാ സ്റ്റാന്റിഗ് കമ്മിറ്റി സ്ഥിരം സമിതിയംഗം വി.കെ.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. എന്‍.ധനഞ്ജയന്‍, ജിജി രാജേഷ്, മോഹനന്‍ മാനന്തേരി, പി.പി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സംസ്ഥാനതല കലോത്സവത്തില്‍ കഥകളിയില്‍ ഫസ്റ്റ് എഗ്രേഡ് നേടിയ രാംശങ്കര്‍, സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയ സൗപര്‍ണിക സാജന്‍, വത്സല എന്നിവരെ കഥകളി ആചാര്യന്‍ സുനില്‍ പള്ളിപ്രം ആദരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.