അഴിമതിക്കാര്‍ക്ക് വിദേശചികിത്സ വേണ്ട

Thursday 12 April 2018 2:15 am IST

അഴിമതിക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കില്ല എന്ന തീരുമാനം നല്ലതുതന്നെ. (ജന്മഭൂമി. 30-3-2018). പക്ഷേ വിദേശചികിത്‌സ തേടാനായി പാസ്‌പോര്‍ട്ട് നല്‍കാമെന്നും കാണുന്നു. വിദേശചികിത്സ തേടാനുള്ള അവകാശം മൗലികാവകാശമൊന്നുമല്ലല്ലോ? എങ്കില്‍പിന്നെ, ഇളവിന്റെ ആവശ്യമില്ല. മാത്രമല്ല; ഈ ഇളവിന്റെ മറപറ്റി ഒത്തിരി അഴിമതിക്കാര്‍ വിദേശചികിത്സ തേടാനും സാധ്യതയുണ്ട്.

ഭാരതത്തിലെ തൊണ്ണൂറ്റഞ്ച് ശതമാനം ആളുകള്‍ക്കും വിദേശത്തു പോയി ചികിത്സ തേടാനുള്ള സാമ്പത്തികശേഷിയില്ല. ഏറ്റവും മികച്ച ചികിത്സ ഏറ്റവും കുറഞ്ഞ നിരക്കില്‍ രാജ്യത്ത് ലഭ്യമായതിനാല്‍ പണക്കാരായ വിദേശികള്‍ ഇവിടെ വന്ന് ചികിത്സിക്കുന്നു. മെഡിക്കല്‍ ടൂറിസം ത്വരിതഗതിയില്‍ വികസിക്കുകയാണ് നമ്മുടെ നാട്ടില്‍.

ഭാരതത്തിലെ 90 ശതമാനത്തിനും താങ്ങാനാവാത്ത ചികിത്സ അഴിമതിക്കാരനായ ഒരാള്‍ക്ക് ലഭ്യമാക്കേണ്ട ആവശ്യമില്ല. അഴിമതിക്കാരനായ ഒരാള്‍ ഈ രാജ്യത്ത് ലഭ്യമായ ചികിത്സ കൊണ്ട് തൃപ്തിപ്പെടട്ടേ എന്നു തീരുമാനിക്കുന്നത് നീതീകരിക്കാവുന്നതുതന്നെയാണ്. ലക്ഷ്മിക്കുട്ടിയമ്മയുടെ ആദിവാസി ചികിത്സ മുതല്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എഐഐഎംഎസ്) ലെ വരെയുള്ള എത്രയോ വിവിധങ്ങളായ ചികിത്സാരീതികളാണിവിടെയുള്ളത്. അഴിമതിക്കാര്‍ അതിനും മീതെ പറക്കേണ്ട.

കെ.വി. സുഗതന്‍, എരമല്ലൂര്‍, ആലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.