തകര്‍ന്ന നടപ്പാലം നന്നാക്കാന്‍ നടപടിയെന്ന് നഗരസഭ

Thursday 12 April 2018 2:00 am IST

 

ചേര്‍ത്തല: തകര്‍ന്ന നടപ്പാലത്തിലൂടെയുള്ള സഞ്ചാരം നഗരസഭ നിരോധിച്ചു. പാലത്തിന്റെ അവസ്ഥയെ കുറിച്ച് വാര്‍ത്ത വന്നതോടെയാണ് നഗരസഭ അധികൃതര്‍ പാലം അടച്ചത്. പുതിയ പാലത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും ബജറ്റില്‍ തുകവകയിരുത്തിയിട്ടുണ്ടെന്നും ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും കൗണ്‍സിലര്‍ ടോമി എബ്രഹാം പറഞ്ഞു.

 അപകടാവസ്ഥയിലായ പാലത്തിലൂടെ നൂറ് കണക്കിന് യാത്രക്കാരാണ് പ്രതിദിനം സഞ്ചരിച്ചുകൊണ്ടിരുന്നത്. പരം സംവിധാനം ഒരുക്കാതെ ഗതാഗതം നിരോധിച്ച അധികൃതരുടെ നടപടി വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. 

  നഗരത്തില്‍ 13, 28 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എസി കനാലിന് കുറുകെയുള്ള രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് നിര്‍മ്മിച്ചത്. കിഴക്ക് ഭാഗത്തുള്ളവര്‍ക്ക് സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് എത്താനുള്ള എളുപ്പ മാര്‍ഗമായാണ് പാലം സ്ഥാപിച്ചത്. 

  പാലത്തിന്റെ പലഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിക്കുകയും കൈവരികള്‍ തകരുകയും ചെയ്തതോടെ പ്രദേശവാസികള്‍ താല്‍ക്കാലിക കൈവരികള്‍ നിര്‍മിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.