നിലവാരമില്ലാത്ത വിമര്‍ശനം

Thursday 12 April 2018 2:18 am IST

നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി  നരേന്ദ്ര മോദിയെ 'തലങ്ങും വിലങ്ങും' പല രാഷ്ട്രീയപ്പാര്‍ട്ടികളിലുളളവരും മാധ്യമങ്ങളും 'പ്രതിപക്ഷബഹുമാനം ലവലേശമില്ലാതെ'  ആഭാസങ്ങള്‍വരെ വിളിച്ചുപറഞ്ഞ് അധിക്ഷേപിക്കുന്നതുകാണുമ്പോള്‍ ഒരു സംശയം..

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ നാലുവര്‍ഷം കടന്നുപോയിരിക്കുന്നു.

നരേന്ദ്ര മോദി നാലുവര്‍ഷക്കാലയളവില്‍ ഒരൊറ്റ നല്ലകാര്യവും രാജ്യത്തിനായും ജനങ്ങള്‍ക്കുമായും ചെയ്തതായി ഇവര്‍ക്കൊന്നും ഇതുവരെ തോന്നിയില്ലെന്നോ? അതോ അല്‍പംപോലും  അംഗീകരിക്കാന്‍ ഇവര്‍ക്കൊന്നും  മനസ്സുവരുന്നില്ലെന്നോ? 

രണ്ടായാലും നിലവാരമില്ലാത്ത രാഷ്ട്രീയ കാഴ്ച്ചപ്പാടാണ് ഇങ്ങനെയുളളവര്‍ക്കൊക്കെ ഉളളതെന്നത് പരമദയനീയം.

രാജന്‍ വെങ്കിട്ടരാമന്‍, തമ്മനം, എറണാകുളം 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.