കഞ്ചാവ് വില്‍പന: ആസാം സ്വദേശി പിടിയില്‍

Thursday 12 April 2018 2:00 am IST
കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കൂന്ന ആസാം സ്വദേശി ചങ്ങനാശേരി എക്സൈസിന്റെ പിടിയിലായി.

 

ചങ്ങനാശേരി: കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കൂന്ന ആസാം സ്വദേശി ചങ്ങനാശേരി എക്സൈസിന്റെ പിടിയിലായി.മടുംക്കുംമൂട് വളയംകുഴി ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിലാണ് ആസാം ലെഖിയൂര്‍ ജില്ലയില്‍ ഖായ്ഖ്യാനയില്‍ അമ്യത് ചൗദിയ(40)ആണ് പിടിയിലായത്. ഇയാളിന്‍ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ച 45 പൊതി കഞ്ചാവും പിടിച്ചെടുത്തു. ചങ്ങനാശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍, ടി.വി ദിവാകരന്‍, പ്രിവ്ന്റീവ് ഓഫീസര്‍, പി.എസ് ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.