അയ്മനം: അയ്മനം പഞ്ചായത്ത് ഭരണസമിതി നടത്തിവരുന്ന അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ.ആര്.പത്മകുമാര്‍ പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡിഎ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് സെക്രട്ടറിയുമായി ചേര്‍ന്ന് പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണമാണ് ഇവിടെ നടക്കുന്നത്. പഞ്ചായത്തംഗങ്ങളെ നോക്കുകുത്തികളാക്കിയാക്കിയാണ് ഉദ്യോഗസ്ഥ ഭരണം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പഞ്ചായത്ത് സെക്രട്ടറി പ്രസിഡന്റിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ടും ജലസംഭരണിയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. ജലവിതരണക്കുഴല്‍ സ്ഥാപിക്കുവാന്‍ വെട്ടിപ്പൊളിച്ച റോഡുകള്‍ തകര്‍ന്ന് കിടക്കുന്നു.
കുടിവെള്ള പദ്ധതിപോലും അഴിമതിയും വെട്ടിപ്പും നടത്താനുള്ള മാര്‍ഗ്ഗമാക്കി മാറ്റുകയാണ് പഞ്ചായത്ത് ഭരിക്കുന്നവരും ഉദ്യോഗസ്ഥരും. ഈ ശ്രമങ്ങളെ ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി അയ്മനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഓമനക്കുട്ടന് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ സെക്രട്ടറിമാരായ എം.വി.ഉണ്ണികൃഷ്ണന്, സി. എന്‍.സുഭാഷ്, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, സെക്രട്ടറി ജയകുമാര്‍, അനീഷ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സജി.പി, വാര്‍ഡ് അംഗങ്ങളായ എം.എസ്.ജയകുമാര്‍, ബിന്ദു ഹരികുമാര്‍, രമാ മധു, കുമ്മനം രവി തുടങ്ങിയവര്‍ സംസാരിച്ചു. കുടയംപടി കവലയില്‍ നിന്നും പഞ്ചായത്ത് പടിക്കലേക്ക് പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: