യുവാവിന്റെ കൊലപാതകം ; സിപിഎം നേതാവ് അറസ്റ്റില്‍

Thursday 12 April 2018 3:03 am IST
"undefined"

കൊട്ടിയം(കൊല്ലം): യുവാവിനെ കുത്തി ക്കൊന്ന കേസില്‍ സിപിഎം നേതാവ് അറസ്റ്റില്‍. സിപിഎം ആലുംമൂട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോ ഡ്രൈവറുമായ കോടിയാട്ട് വീട്ടില്‍ ലാല്‍ (35) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കുണ്ടറയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. 

കുരീപ്പള്ളി തൈക്കാവുമുക്ക് കുളത്തിന്‍കര ഷാഫി മന്‍സിലില്‍ സലാഹുദീന്റെ മകന്‍ മുഹമ്മദ് ഷാഫി(28)യാണ് കൊല്ലപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി. 

ഈ ദിവസങ്ങളില്‍ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. കേസിലെ മറ്റു പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. 

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ആലുംമൂട് ജങ്ഷനിലായിരുന്നു സംഭവം. ആലുംമൂട് ചന്തയ്ക്ക് പുറകുവശത്ത് വിജനമായ പുരയിടത്തില്‍ ചീട്ടുകളി, മദ്യപാനത്തെ കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.