മലയാളികളില്‍ ഹിംസാത്മകത കൂടുന്നു: എം. മുകുന്ദന്‍

Thursday 12 April 2018 3:04 am IST
മലയാളികള്‍ ഇത്രയൊക്കെ വായിച്ചിട്ടും സംവദിച്ചിട്ടും ജീവിതത്തിലെവിടെയും ഹിംസാത്മതകതയാണ് കൂടുതലായും ഉണ്ടാകുന്നതെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍

തൃശൂര്‍: മലയാളികള്‍ ഇത്രയൊക്കെ വായിച്ചിട്ടും സംവദിച്ചിട്ടും ജീവിതത്തിലെവിടെയും ഹിംസാത്മതകതയാണ് കൂടുതലായും ഉണ്ടാകുന്നതെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കേരള സാഹിത്യ അക്കാദമിയുടെ 2016-ലെ അവാര്‍ഡ്-എന്‍ഡോവ്‌മെന്റ് അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ ഉദ്ധരിച്ച് പറഞ്ഞാല്‍ വായിച്ചാല്‍ വളരുമെന്നല്ല, വളയുമെന്നാണ് ഇപ്പോള്‍ പറയേണ്ടത്. വനവാസി യുവാവ് മധുവിന്റെ മരണമടക്കം എല്ലായിടത്തും മാനവികതയ്ക്ക് പരിക്കേറ്റു. നമ്മെ ആവാഹിക്കുന്ന ഹിംസാത്മകതയെ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണ് ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. 

എഴുത്തുകാരും വായനക്കാരും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.