കസ്റ്റഡി മരണം കൊലക്കുറ്റത്തിന് കേസെടുക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Thursday 12 April 2018 2:06 am IST

കോഴിക്കോട്: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത്  മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ശ്രീജിത്തിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് പറഞ്ഞു. 

ചവിട്ടിയ ഉദ്യോഗസ്ഥനെതിരെ മാത്രമല്ല കണ്ടുനിന്നവര്‍ക്കെതിരെയും സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയും കേസെടുക്കണം. കുറ്റവാസനയുള്ള പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് നീക്കണം. 

ആവശ്യമാണെങ്കില്‍ ഇതിനായി സര്‍വ്വീസ് ചട്ടത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ 23ന് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ വരാപ്പുഴ എസ്‌ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.