കരുനാഗപ്പള്ളി: രാജേഷ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത ഓച്ചിറ മേമന മുഹമ്മദ് സാലിഹ്(28), കുലശേഖരപുരം പുന്നക്കുളം കൊച്ചയ്യത്ത് തന്‍സീര്‍ (24) എന്നിവര്‍ കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതികള്‍.
പുതിയകാവ് കൊയ്യയ്യത്ത് സുബൈറിന്റെ മകന് മുനീറിനെ വെട്ടി ക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ തന്‍സീര്‍ മൂന്നു മാസം ജയിലിലായിരുന്നു. വെളുത്ത മണലില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച കേസിലും, ക്ഷേത്ര ഉത്സവങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ്. പോപ്പുലര്‍ഫ്രണ്ടിന്റെ ഭാരവാഹിയാണ്. പുതിയ കാവിനു പടിഞ്ഞാറ് പുന്നക്കുളത്ത് വാടക വീട്ടിലാണ് താമസം.
മുഹമ്മദ് സാലിഹ് വ്യാപാരിയെ കുത്തിയ കേസിലും, 2014ല്‍, നരേന്ദ്ര മോദി ശംഖുമുഖത്ത് പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുന്ന പ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: