ഐപിഎല്‍: ചെന്നൈയില്‍ നിന്ന് മാറ്റും

Thursday 12 April 2018 2:17 am IST

ന്യൂദല്‍ഹി: കാവേരി പ്രശ്‌നത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ  ഐപിഎല്‍ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ ചെന്നൈയ്ക്ക് പുറത്തേക്ക് മാറ്റാന്‍ തീരുമാനം. ഇതോടെ ഐപിഎല്‍ മത്സര വേദിയാകാനുള്ള തിരുവനന്തപുരത്തിന്റെ സാധ്യത വീണ്ടും തെളിഞ്ഞു. 

ബിസിസിഐ തീരുമാനപ്രകാരം നാല് വേദികളാണ് സാധ്യതപട്ടികയിലിടം പിടിച്ചിരിക്കുന്നത്. ഇതില്‍ വിശാഖപട്ടണത്തിനാണ് മുന്‍ഗണനയെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം, പൂനെ, രാജ്‌കോട്ട് എന്നിവയാണ് സാധ്യത പട്ടികയിലെ മറ്റ് മൂന്ന് വേദികള്‍. ചൊവ്വാഴ്ച സൂപ്പര്‍കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ചെന്നൈയ്യില്‍ നടന്ന മത്സരത്തിന് ശേഷം പ്രതിഷേധക്കാര്‍ സൂപ്പര്‍കിങ്‌സ് താരം ജഡേജയ്ക്ക് നേരെ ചെരുപ്പുകള്‍ വലിച്ചെറിഞ്ഞിരുന്നു.

 പ്രതിഷേധം ശക്തമാകുന്ന ഈ സാഹചര്യത്തില്‍ വേദി ചെന്നൈക്ക് പുറത്തേക്ക് മാറ്റുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് വിനോദ് റായി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.