കെപിഎല്‍: പോര്‍ട്ട് ട്രസ്റ്റിന് വീണ്ടും തോല്‍വി

Thursday 12 April 2018 2:23 am IST

കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്നലെ ഫോര്‍ട്ട് വെളി മൈതാനത്ത് നടന്ന മത്സരത്തില്‍ എഫ്‌സി തൃശൂരാണ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പോര്‍ട്ട് ട്രസ്റ്റിനെ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ കേരള പോലീസിനോടും പോര്‍ട്ട് ട്രസ്റ്റ് തോറ്റിരുന്നു. തൃശൂര്‍ എഫ്‌സിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിനെ തൃശൂര്‍ എഫ്‌സി തോല്‍പ്പിച്ചിരുന്ന. 

ഇന്നലെ കളിയുടെ ഏഴാം മിനിറ്റില്‍ ഹാരിസിലൂടെ ലീഡെടുത്ത എഫ്‌സി തൃശൂരിനെതിരെ ആദ്യ പകുതിക്ക് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബിബിനിലൂടെ പോര്‍ട്ട് ട്രസ്റ്റ് ഒപ്പമെത്തി. പിന്നീട് 54-ാം മിനിറ്റില്‍ ആശിഖും 60-ാം മിനിറ്റില്‍ ആന്റണിയും പരിക്ക് സമയത്ത് ഉബൈദുമാണ് തൃശൂരിനായി മറ്റു ഗോളുകള്‍ നേടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.