ബോക്‌സിങ്: മേരി കോം ഫൈനലില്‍

Thursday 12 April 2018 3:28 am IST
"undefined"

ഗോള്‍ഡ്‌കോസ്റ്റ്: വനിതകളുടെ 48 കി.ഗ്രാം വിഭാഗം ബോക്‌സിങില്‍ ഇന്ത്യയുടെ ഉരുക്കുവനിത മേരി കോം ഫൈനലിലെത്തി. സെമിയില്‍ ശ്രീലങ്കയുടെ അനുഷ ദില്‍റുക്ഷിയെ ഇടിച്ചിട്ടാണ് മേരികോമിന്റെ മുന്നേറ്റം.

 ഇതോടെ മേരി കോമിന് സ്വര്‍ണ്ണം ലഭിക്കാനുള്ള സാധ്യതയേറി. ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രിസ്റ്റിന ഒ'ഹരയാണ് മേരിയുടെ എതിരാളി. ശനിയാഴ്ചയാണ് ഫൈനല്‍.

അതേസമയം വനിതാ വിഭാഗത്തില്‍ മത്സരിച്ച മറ്റ് മൂന്നുപേരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കീഴടങ്ങി. 60 കി.ഗ്രാം വിഭാഗത്തില്‍ സരിതാ ദേവി, 51 കി.ഗ്രാം വിഭാഗത്തില്‍ പിങ്കി റാണി, 69 കി.ഗ്രാം വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ഗൊഹെയ്ന്‍ എന്നിവരാണ് തോറ്റത്. പുരുഷ വിഭാഗത്തില്‍ മൂന്നുപേര്‍ കൂടി മെഡല്‍ ഉറപ്പിച്ചു. 52 കി.ഗ്രാം വിഭാഗത്തില്‍ ഗൗരവ് സോളങ്കി, 60 കി.ഗ്രാം വിഭാഗത്തില്‍ മനീഷ് കൗശിക്, 75 കി.ഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ എന്നിവര്‍ സെമിയിലെത്തിയതോടെയാണ് മെഡല്‍ ഉറപ്പിച്ചത്. ഇതോടെ പുരുഷ വിഭാഗത്തില്‍ മത്സരിച്ചവരെല്ലാം മെഡല്‍ പട്ടികയില്‍ ഇടംനേടുമെന്ന് ഉറപ്പായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.