ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം 29 കോടി നല്‍കി

Thursday 12 April 2018 2:43 am IST

മലപ്പുറം: ന്യൂനപക്ഷങ്ങള്‍ നടത്തുന്ന 131 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയം 29.09 കോടി അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഐഡിഎംഐ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് ഇന്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്) പദ്ധതിപ്രകാരം നല്‍കിയ സഹായധനത്തിന്റെ രണ്ടാം ഗഡുവാണിത്.

കെട്ടിടങ്ങള്‍, ലാബുകള്‍, കംപ്യൂട്ടര്‍ ലാബുകള്‍, ശൗചാലയങ്ങള്‍ തുടങ്ങിയവ ഏര്‍പ്പെടുത്താനാണ് തുക. ഒന്നാം ഗഡുവായി അനുവദിച്ച സംഖ്യയും 25 ശതമാനം സ്ഥാപന വിഹിതവും ചേര്‍ത്തുള്ള പണം ചെലവഴിച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് മുഖേന വിനിയോഗ സാക്ഷ്യപത്രം അയച്ചിരുന്നുവെങ്കിലും ചില പിശകുകളുള്ളതായി കേന്ദ്രം ചൂണ്ടിക്കാട്ടി. അതിനാല്‍ കേന്ദ്രം രണ്ടാം ഗഡു അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് രേഖകളിലെ പിശകുകള്‍ പരിഹരിച്ചതിനുശേഷമാണ് തുക അനുവദിച്ചത്. 

മലപ്പുറം ജില്ലയില്‍ 30 സ്ഥാപനങ്ങള്‍ക്കാണ് രണ്ടാം ഗഡു അനുവദിച്ചിരിക്കുന്നത്. തുക ലക്ഷത്തില്‍. മാര്‍ത്തോമ്മാ എച്ച്എസ്എസ് ചുങ്കത്തറ 27.50, അല്‍-ഫാറൂഖ് തൃപ്പനച്ചി 13.12, കുണ്ടൂര്‍ മര്‍ക്കസ് എച്ച്എസ് 23.44, അല്‍-അന്വാര്‍ എച്ച്എസ്എസ് കീഴുപറമ്പ് 14.62, തുറക്കല്‍ എച്ച്എംഎസ്എ യുപിഎസ്, മഞ്ചേരി 11.25, അല്‍-ഹുദാ സ്‌കൂള്‍ കാടാമ്പുഴ 24.37, നവഭാരത് സെന്‍ട്രല്‍ സ്‌കൂള്‍ പറമ്പില്‍പ്പീടിക 16.88, അല്‍-ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍ പാണ്ടിക്കാട് 25, സെന്റ് ആന്റണീസ് സ്‌കൂള്‍ മൂര്‍ക്കനാട് 22.50, ക്രസന്റ് എച്ച്എസ്എസ് അടയ്ക്കാക്കുണ്ട് 12.37, ഐകെടിഎച്ച്എസ്എസ് ചെറുകുളമ്പ് 25, എംഎംഎസ്എ യുപിഎസ്. കൊഴിഞ്ഞില്‍ 24.56, എംഇഎസ്എച്ച്എസ്എസ് മമ്പാട് 21, എസ്ഒഎച്ച്എസ്എസ് അരീക്കോട് 20.62, എംഎസ്‌ഐ സ്‌കൂള്‍ വിദ്യാനഗര്‍, നിലമ്പൂര്‍ 25, കെഎസ്‌കെഎം യുപിഎസ ്‌കൊളപ്പറമ്പ് 25, മൗനത്തുല്‍ ഇസ്ലാംസഭ എച്ച്എസ്എസ് പൊന്നാനി 23.25, അല്‍ ഹുദാസ്‌കൂള്‍ വട്ടപ്പറമ്പ് 25, എംഎംഇടിഎച്ച്എസ്എസ് മേല്‍മുറി 25, ഡിയുഎച്ച്എസ്എസ് പാണക്കാട് 21.98, ഇഎംഇഎ എച്ച്എസ്എസ് കൊണ്ടോട്ടി 18.75, ഐഡിയല്‍ സ്‌കൂള്‍ കടകശ്ശേരി 18.75, എസ്എംഎം എച്ച്എസ്എസ് താനൂര്‍ 25, എഎംഎല്‍പിഎസ് തറയിട്ടാല്‍ 13.12, ക്രസന്റ് ഇഎംഎച്ച്എസ് ചോക്കാട് 23.95, എയുപിഎസ് കുറുവ 14.85, എംഇഎസ് എച്ച്എസ്എസ് ഇരിമ്പിളിയം 23.25, ഐഒഎച്ച്എസ്എസ. എടവണ്ണ 24.57, പിപിഎം എച്ച്എസ്എസ് കൊട്ടൂക്കര, കൊണ്ടോട്ടി 22.50, സെന്റ് ജമ്മാസ് മലപ്പുറം 23.21.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.